Follow KVARTHA on Google news Follow Us!
ad

Traffic Control | നവകേരള സദസ്: തളിപ്പറമ്പില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി

വാഹനങ്ങള്‍ പാര്‍ക് ചെയ്യേണ്ട സ്ഥലങ്ങള്‍ പൊലീസ് അറിയിച്ചു Nava Kerala Sadas, Traffic Control, Taliparamba
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മണ്ഡലം നവകേരള സദസില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേരുന്ന വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ പൊലീസ് ക്രമീകരണം ഏര്‍പെടുത്തി. തിങ്കളാഴ്ച (20.11.2023) വൈകിട്ട് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. ആന്തൂര്‍ നഗരസഭ, കൊളച്ചേരി പഞ്ചായത് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലുള്ള ടാക്‌സി സ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളില്‍ പാര്‍ക് ചെയ്യണം. 

കുറ്റിയാട്ടൂര്‍, മയ്യില്‍, പരിയാരം പഞ്ചായതില്‍ നിന്നുള്ള വാഹനങ്ങള്‍ പ്ലാസ ജന്‍ക്ഷനില്‍ ആളുകളെ ഇറക്കി ചിറവക്കിന് സമീപമുള്ള പുഷ്‌പോത്സവം നടത്തിയിരുന്ന ഗ്രൗന്‍ഡില്‍ പാര്‍ക് ചെയ്യണം.  തളിപ്പറമ്പ് നഗരസഭയില്‍നിന്നും വരുന്ന വാഹനങ്ങള്‍ ബസ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ്റ്റാന്‍ഡില്‍ പാര്‍ക് ചെയ്യണം. ചപ്പാരപ്പടവ്, കുറുമാത്തൂര്‍, മലപ്പട്ടം പഞ്ചായതില്‍ നിന്നുള്ള വാഹനങ്ങള്‍ കപ്പാലം മദ്രസയ്ക്ക് സമീപം ആളുകളെ ഇറക്കി സയ്യിദ് നഗറിലുള്ള ഗ്രൗന്‍ഡില്‍ പാര്‍ക് ചെയ്യണം, ന്യൂസ് കോര്‍ണര്‍, കോടതി, നഗരസഭ ജന്‍ക്ഷന്‍ റോഡ് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വാഹന ഗതാഗതം നിയന്ത്രിക്കും.

News, Kerala, Kerala News, Nava Kerala Sadas, Traffic Control, Taliparamba, Police, Vehicle, Parking, Traffic, Nava Kerala Sadas, Traffic Control, Taliparamba, Nava Kerala Sadas; Traffic control at Taliparamba.

ഉണ്ടപ്പറമ്പിലേക്ക് കപ്പാലത്തു നിന്നും കോടതി റോഡില്‍ നിന്നും രാവിലെ പത്ത് മുതല്‍ വാഹനങ്ങളെ നിയന്ത്രിക്കും. മുയ്യം ഭാഗത്തുനിന്നും വരുന്ന മുഴുവന്‍ വാഹനങ്ങളും ഭ്രാന്തന്‍ കുന്നില്‍ നിന്നും തിരിഞ്ഞ് തൃച്ചംബരം ഭാഗത്തേക്ക് പോകണം.  ഹൈവേ ടാക്‌സി സ്റ്റാന്‍ഡില്‍   ഉച്ചമുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തും. മന്ന-നഗരസഭ റോഡ് വഴി വരുന്ന വാഹനങ്ങള്‍ കോര്‍ട് റോഡ് ജന്‍ക്ഷനില്‍ നിന്നും ചിന്മയ ഭാഗത്തേക്ക് തിരിഞ്ഞു പോകണമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kerala News, Nava Kerala Sadas, Traffic Control, Taliparamba, Police, Vehicle, Parking, Traffic, Nava Kerala Sadas, Traffic Control, Taliparamba, Nava Kerala Sadas; Traffic control at Taliparamba.

Post a Comment