മുംബൈ: (KVARTHA) യുവതിയുടെ മൃതദേഹം പെട്ടിയില്‍ (Suitcase) ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ഞായറാഴ്ച (19.11.2023) ഉച്ചയോടെയാണ് കുര്‍ള മേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ടത്തിനായി ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു.
പൊലീസ് പറയുന്നത്: യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവതിക്ക് ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം. ടി-ഷര്‍ടും ട്രാക് പാന്റുമാണ് വേഷം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
കൊലയാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കുര്‍ള പൊലീസിനൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ പങ്കാളികളാണ്. മരിച്ച യുവതിയെ തിരിച്ചറിയുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരുകയാണ്.
Keywords: News, National, National News, Police, Found, Mumbai, Found Dead, Death, Crime, Mumbai: Woman's dead body found in suitcase.