മുംബൈ: (KVARTHA) ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍. 19 കാരിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയതെന്നാണ് റിപോര്‍ട്. മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റല്‍ കോളനിയിലാണ് സംഭവം.
പൊലീസ് പറയുന്നത്: നവംബര്‍ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാര്‍ ജില്ലയിലാണ് വിദ്യാര്‍ഥിനി താമസിക്കുന്നത്. ബാര്‍കില്‍ (Bhabha Atomic Research Center ) ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ടേഴ്‌സില്‍ വരാറുണ്ട്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് (26) ആണ് ഒന്നാം പ്രതി. ഇയാളുടെ അച്ഛനും ബാര്‍കിലാണ് ജോലി ചെയ്യുന്നത്. സംഭവ ദിവസം അജിത് കുമാറിന്റെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല.
സംഭവ ദിവസം ദിവസം അജിത് കുമാര്‍ യാദവിന്റെ സുഹൃത്തായ പ്രഭാകര്‍ യാദവ് (30) ഫ്‌ലാറ്റിലുണ്ടായിരുന്നു. വിദ്യാര്‍ഥിനിക്ക് അജിത്തിനെ കണ്ടുപരിചയമുണ്ടായിരുന്നു. പാചകത്തിന് ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ഥിനി അജിത്തിന്റെ ഫ്‌ലാറ്റില്‍ എത്തിയത്. പെണ്‍കുട്ടിക്ക് അജിത്ത് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി. പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോളാണ് താന്‍ പീഡനത്തിനിരയായെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം ഫ്‌ലാറ്റിലേക്ക് ഓടുകയും കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നവംബര്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: News, Kerala, Kerala, Police, Complaint, Court, Girl, Student, Mumbai, Arrest, Molestation Case, Crime, Case, Mumbai: Two arrested in molestation case.