Penthouse | ദുബൈയിലെ ഏറ്റവും വിലമതിപ്പുള്ള ആഡംബര വീട് വിറ്റു; സ്വന്തമാക്കിയത് ഞെട്ടിക്കുന്ന തുകയ്ക്ക്
Nov 17, 2023, 16:12 IST
ദുബൈ: (KVARTHA) അതിസമ്പന്നരുടെ താമസ കേന്ദ്രമായ പാം ജുമൈറയിൽ മറ്റൊരു ആഡംബര വീട് കൂടി വൻ തുകയ്ക്ക് വിറ്റു. 21,949 ചതുരശ്ര അടി വലുപ്പമുള്ള വീട് വിറ്റുപോയത് 500 മില്യൺ ദിർഹത്തിനാണ്. അഞ്ച് കിടപ്പുമുറികളുള്ള ഈ ആഡംബര വസതിയിൽ എലിവേറ്ററും നീരാവിക്കുളിക്കുള്ള മുറിയും നീന്തൽക്കുളവുമടക്കം സജ്ജീകരിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ നഖീൽ നിർമിച്ച കോമോ റെസിഡൻസ് ആണ് ദുബൈയിലെ ഏറ്റവും വിലമതിപ്പുള്ള ആഡംബര വീടെന്ന (Penthouse) റെക്കോർഡ് സ്വന്തമാക്കിയത്. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) രേഖകൾ പ്രകാരം ദുബൈയിൽ ഇതുവരെ നിർമിച്ചതും വിറ്റതുമായ ഏറ്റവും ചിലവേറിയ ആഡംബര വീടാണിത്.
കൂടാതെ, കോമോ റെസിഡൻസസ് ലോകത്ത് ഇതുവരെ നിർമിച്ചതും വിറ്റതുമായ മൂന്നാമത്തെ ഏറ്റവും ചെലവേറിയ വസതിയാണിത്. ദുബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഏജൻസിയായ പ്രൊവിഡന്റ് എസ്റ്റേറ്റ് എന്ന സ്ഥാപനമാണ് കച്ചവടം നടത്തിയത്. ആരാണ് ഇതു വാങ്ങിയത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Keywords: News, World, UAE, Dubai, Penthouse, Expensive, Real Estate, Sale, Company, Most expensive penthouse in Dubai sold for Dh500 million.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.