Arrested | അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

 


കോട്ടയം: (KVARTHA) എരുമേലിയില്‍ അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ഈശ്വരന്‍, പാണ്ഡ്യന്‍ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിന് എത്തിയ കര്‍ണാടക സ്വദേശികളുടെ ഫോണാണ് ഈശ്വരനും പാണ്ഡ്യനും മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

എരുമേലിയില്‍ വാവര്‍ പള്ളിയില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം. ഇരുവരും അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Arrested | അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

അതേസമയം ശബരിമല തീര്‍ഥാടനം തുടങ്ങി അഞ്ചാം നാളില്‍ സ്‌പെഷല്‍ പൊലീസെത്തി. ചൊവ്വാഴ്ച (21.11.2023) മുതല്‍ സേവനം ആരംഭിച്ചു. എല്ലാ വര്‍ഷവും തീര്‍ഥാടന കാലത്ത് റാന്നി ടൗണിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌പെഷല്‍ പൊലീസിനെ നിയമിച്ചിരുന്നു. എന്നാല്‍ തീര്‍ഥാടക തിരക്കാരംഭിച്ചിട്ടും ഗതാഗത കുരുക്കു വര്‍ധിച്ചിട്ടും അവരുടെ സേവനം ലഭിച്ചിരുന്നില്ല. 

റാന്നി സ്റ്റേഷനില്‍ പൊലീസുകാര്‍ കുറവായിരുന്നു. അതിനാല്‍ ടൗണില്‍ സേവനത്തിനു നിയോഗിക്കാനും കഴിഞ്ഞിരുന്നില്ല. റാന്നി സ്റ്റേഷനിലെ സേവനത്തിനു 10 പേരെയാണ് നിയമിച്ചിരിക്കുന്നത്.  പെരുമ്പുഴ ടൗണ്‍, കണ്ടനാട്ടുപടി, റാന്നി ബ്ലോക്കുപടി, മന്ദിരം, പ്ലാച്ചേരി, ഇട്ടിയപ്പാറ എന്നിവിടങ്ങളിലാണ് അവരെ സേവനത്തിന് നിയോഗിച്ചത്.

Keywords: News, Kerala, Kerala News, Police, Ayyappa Devotees, Mobile Phone, Theft, Erumely, Crime, Mobile phones of Ayyappa devotees stolen; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia