Follow KVARTHA on Google news Follow Us!
ad

Missing | 3 സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി; പൊലീസ് അന്വേഷണം തുടരുന്നു

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് Malappuram, School Students, Missing, Police, Search, Maranchery
മലപ്പുറം: (KVARTHA) മാറഞ്ചേരിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി. സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച (01.11.2023) വൈകുന്നേരം മുതലാണ് വിദ്യാര്‍ഥികളെ കാണാതായതെന്ന് കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

മാറഞ്ചേരി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്ന് പേരും. സംഭവത്തില്‍ പെരുമ്പടപ്പ്  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

News, Kerala, CCTV, Malappuram, School Students, Missing, Police, Search, Maranchery, Railway Station, Malappuram: Three Students Missing.

Keywords: News, Kerala, CCTV, Malappuram, School Students, Missing, Police, Search, Maranchery, Railway Station, Malappuram: Three Students Missing.

Post a Comment