മലപ്പുറം: (KVARTHA) മഞ്ചേരി സ്വദേശിയെ ഹണി ട്രാപില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. പി എസ് അഭിലാഷ് (28), അല്‍ അമീന്‍ (23), പി ആതിര (28), കെ കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: ഫാമിലി കൗണ്‍സിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കെണിയില്‍ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗണ്‍സിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണില്‍ അയച്ചുകൊടുത്ത ലൊകേഷനില്‍ എത്തുകയായിരുന്നു.
റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നല്‍കിയതോടെ തുടര്‍ന്ന് ഇയാളുടെ ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്ത സമയത്ത് ഫോണില്‍ ബന്ധപ്പെട്ട യുവതിയെ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി റൂമില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരാതിക്കാരനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
Keywords: Malappuram, Woman, Honey Trap, Arrest, Arrested, Accused, Crime, Malappuram: Honey trap attempt; Four Arrested.