Follow KVARTHA on Google news Follow Us!
ad

Arrested | 'യുവാവിനെ മര്‍ദിച്ച് നഗ്‌നനാക്കി, വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു'; 3 പേര്‍ അറസ്റ്റില്‍

കൃത്യം നടത്തിയ സമയം പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു Malappuram, Extorting Money, Threatening, Arrested
മലപ്പുറം: (KVARTHA) എടക്കരയില്‍ യുവാവിനെ മര്‍ദിച്ച് നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബശീര്‍ (23), വിഷ്ണു(23), ജിനേഷ്(23) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബര്‍ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയില്‍ പ്രതികളായ മൂവര്‍ സംഘം അതുവഴി വരികയും പരാതിക്കാരനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിഡിയോ എടുക്കുമെമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. 

News, Kerala, Kerala News, Crime, Police, Case, Malappuram, Extorting Money, Threatening, Arrested, Malappuram: Extorting money by threatening; Three arrested.

പണം കൊടുക്കാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ഫോണിന്റെ പാസ്വേഡ് വാങ്ങുകയും ഗൂഗിള്‍ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യുവാവ് എടക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

എടക്കര ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൃത്യം നടത്തിയ സമയം പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു.

Keywords: News, Kerala, Kerala News, Crime, Police, Case, Malappuram, Extorting Money, Threatening, Arrested, Malappuram: Extorting money by threatening; Three arrested.

Post a Comment