Award | എം രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ടി കെ ഡി മുഴപ്പിലങ്ങാടിന് സമ്മാനിക്കും
Nov 16, 2023, 17:06 IST
കണ്ണൂര്‍: (KVARTHA) കടമ്പൂര്‍ പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടെ സ്ഥാപക പ്രസിഡന്റും തലശേരി ബ്രണ്ണന്‍ സ്‌കൂള്‍ അധ്യാപകനുമായിരുന്ന എം രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം പ്രമുഖ എഴുത്തുകാരും നാടക പ്രവര്‍ത്തകനുമായ ടി കെ ഡി മുഴപ്പിലങ്ങാടിന് നല്‍കാന്‍ തീരുമാനിച്ചു. പുരസ്‌കാര സമിതി ഭാരവാഹികളാണ് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 7501 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. എ വത്സലന്‍ വിചന്ദ്രബാബു, വി എം മൃദുല എന്നിവര്‍ ചേര്‍ന്നാണ് ടി കെ ഡിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നവംബര്‍ 26 ന് രാവിലെ 10 മണിക്ക് കടമ്പൂര്‍ പാട്യം വായനശാലയില്‍ ചേരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രമുഖ ഗ്രന്ഥകാരനും സാംസ്‌കരിക പ്രവര്‍ത്തകനുമായ ടി കെ ഡി മുഴപ്പിലങ്ങാട് നോവല്‍, നാടകം, ബാലസാഹിത്യം ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 47 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സംഗീത നാടകം, വില്‍ കലാമേള, ബാലെ ഇനങ്ങളിലായി 31 കൃതികള്‍ വേറെയുമുണ്ട്. നാടകകൃത്ത്, സംവിധായകന്‍, നടന്‍ എന്നി രംഗങ്ങളില്‍ ഇപ്പോഴും സജീവമാണ്. എഴുത്ത് ജീവിത മാര്‍ഗമായി തെരഞ്ഞെടുത്ത അപൂര്‍വ വ്യക്തിത്വമാണ് ടി കെ ഡി മുഴപ്പിലങ്ങാടെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ ഡോ. എ വത്സലന്‍, സി കെ ബാബുരാജന്‍ എ മോഹനന്‍ എം എം സുരേശന്‍, സി എ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala News, M Raghavan Master Award, TKD Muzhapilangad, Award, M Raghavan Master Award to TKD Muzhapilangad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.