Conference | ലെന്‍സ് ഫെഡ് കണ്ണൂര്‍ ജില്ലാ സമ്മേളനം 21 ന് നടക്കും
Nov 18, 2023, 13:22 IST
കണ്ണൂര്‍: (KVARTHA) ലെന്‍സ് ഫെഡ് പതിമൂന്നാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 21 ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 20 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷം ചിത്രകാരന്‍ എബി എന്‍ ജോസഫ് ഉദരം ചെയ്യും.
കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ സബീന മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍, സംസ്ഥാന സെക്രടറി എം മനോജ് എന്നിവര്‍ മുഖ്യാതിഥികളാകും. ലെന്‍സ് ഫെഡ് കണ്ണൂര്‍ ജില്ലാ കമിറ്റിക്കായി പള്ളിക്കുന്ന് ഹയര്‍ സെകന്‍ഡറി സ്‌കൂളിന് പിന്‍വശത്തായി നിര്‍മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ വി പ്രസീജ് കുമാര്‍, വി സി ജഗത്പ്യാരി സംസ്ഥാന വൈസ് പ്രസിഡന്റ്, എ സി മധുസൂദനന്‍, ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍, സംസ്ഥാന സമിതി അംഗം സി കെ പ്രശാന്ത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala News, Lens Fed, Kannur, District Conference, Press Conference, Lens Fed Kannur District Conference will be held on 21st.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.