കോഴിക്കോട്: (KVARTHA) ബസും സ്‌കൂടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസില്‍ മുഹമ്മദ് ഹാസിഫ് (19) ആണ് മരിച്ചത്. കൊയിലാണ്ടി ചേമഞ്ചേരിയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മുഹ്‌സിനെ പരുക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു വിദ്യാര്‍ഥികള്‍. പരുക്കേറ്റ ഹാസിഫിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര റൂടിലോടുന്ന നയന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
അതേസമയം കോഴിക്കോട് നരിക്കുനി പി സി പാലത്തില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കെടേക്കുന്നുമ്മല്‍ സൈനുല്‍ ആബിദിന്റെ മകന്‍ മുഹമ്മദ് നബീല്‍ (19) ആണ് മരിച്ചത്. അപകടത്തിന്‍ പരുക്ക് പറ്റി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Keywords: Kozhikode, Road Accident, Accidental Death, Koyilandy, News, Kerala, Kozhikode: Studemt died in road accident.