Police Booked | 'കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുന്നതിനിടെ എക്സൈസ് അസിസ്റ്റന്റ് കമീഷനര്‍ക്ക് ലഹരി മാഫിയയുടെ ആക്രമണം'; കേസെടുത്തു
Nov 24, 2023, 11:44 IST
കോഴിക്കോട്: (KVARTHA) കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുന്നതിനിടെ എക്സൈസ് അസിസ്റ്റന്റ് കമീഷനര്‍ക്ക് ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റതായി പരാതി. എക്സൈസിന്റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്റ് കമീഷനറായ ടി എം ശ്രീനിവാസനാണ് മര്‍ദനമേറ്റതെന്ന് ബാലുശേരി പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച (23.11.2023) വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്റ് കമീഷനര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. തലക്കും മുഖത്തും കണ്ണിനും പരുക്കുണ്ട്.
ആദ്യം ബാലുശേരി താലൂക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സിടി സ്കാന്‍ എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 10 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് അസിസ്റ്റന്റ് കമീഷനര്‍ പൊലീസിന് മൊഴി നല്കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കോd രജിസ്റ്റര്‍ ചെയ്തത്. ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്പെട്ടവരാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News, Kerala, Kerala News, Police, Crime, Complaint, Case, Police Station, Excise Assistant Commissioner, Attacked, Drug Mafia, Police booked, Kozhikode: Excise Assistant Commissioner attacked by drug mafia; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.