Follow KVARTHA on Google news Follow Us!
ad

Accident | ബസും കാറും കൂട്ടിയിടിച്ച് അപകടം; 55കാരിക്ക് ദാരുണാന്ത്യം

നിരവധി പേര്‍ക്ക് പരുക്ക് Kannapuram, Road Accident, Accidental Death
കണ്ണൂര്‍: (KVARTHA) കണ്ണപുരത്ത് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. വടകട ചോമ്പാല സ്വദേശിനി ബിന്ദുവാ(55)വാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് പത്മരാജി(65)ന് പരുക്കേറ്റു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുളള ഇദ്ദേഹത്തിന്റെ നിലഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇവരുടെ കൂടെയുണ്ടായിരുന്ന മകള്‍ ഉത്തര (25) ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ബസ് യാത്രക്കാരായ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവര്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലും പാപ്പിനിശേരി എം എം ആശുപത്രിയിലും ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. 

News, Kannur, Kerala, Kerala News, Kannapuram, Road Accident, Accidental Death, Treatment, Hospital, Death, Obituary, Accident, Car, Bus, Kannur: Woman died in Kannapuram road accident.

പയ്യന്നൂരില്‍ നിന്നും ഡോക്ടറെ കണ്ടതിനു ശേഷം തിരിച്ചുവരികയായിരുന്നു ബിന്ദുവും കുടുംബവും. പഴയങ്ങാടിയിലേക്ക് വരികയായിരുന്ന ബസാണ് ഇവരുടെ കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പത്മരാജാണ് കാര്‍ ഓടിച്ചിരുന്നത്. ബസിന്റെ ഉളളിലേക്ക് കയറിയ കാറില്‍ നിന്നും യാത്രക്കാരെ ഒരു മണിക്കൂറിന്റെ ശ്രമഫലമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണപുരം പൊലീസിനും ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കും പുറത്തെടുക്കാനായത്. 

അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി കെ എസ് ടി പി റോഡില്‍ വാഹനഗതാഗതവും മുടങ്ങി. കണ്ണപുരം പൊലീസാണ് വാഹനങ്ങള്‍ അപകടസ്ഥലത്ത് നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

Keywords: News, Kannur, Kerala, Kerala News, Kannapuram, Road Accident, Accidental Death, Treatment, Hospital, Death, Obituary, Accident, Car, Bus, Kannur: Woman died in Kannapuram road accident. 

Post a Comment