കണ്ണൂര്‍: (KVARTHA) സാഹിത്യ അകാഡമി ജേതാവ് പി കെ ശ്രീധരന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നവംബര്‍ 19 ന് വൈകിട്ട് മൂന്നു മണിക്ക് കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്‌സ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നിര്‍വഹിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവിതങ്ങള്‍ ദര്‍ശനങ്ങള്‍ എന്ന ഗ്രന്ഥത്തിന് കേരള ഗവണ്‍മെന്റ് ഗ്രാന്‍ഡും വൈദിക സാഹിത്യ വിഭാഗത്തില്‍ അദ്വൈത ശിഖരങ്ങള്‍ തേടി എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അകാഡമി അവാര്‍ഡും പന്ത്രണ്ടാമത് സര്‍വ മംഗള അവാര്‍ഡും നേടിയിട്ടുണ്ട്.
എഴുത്തിന്റെ അന്‍പത്തിയെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ജീവിത ദര്‍ശനങ്ങള്‍, അദ്വൈത ശിഖിരങ്ങള്‍ എന്ന പുസ്തകങ്ങള്‍ പുന:പ്രകാശനം ചെയ്യുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ പി ആര്‍ നാഥന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ ഇ സുധീര്‍ ഗ്രന്ഥപരിചയം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രന്ഥകര്‍ത്താവ് പി കെ ശ്രീധരന്‍, സിഎച് വത്സലന്‍, മോഹനന്‍ പൊന്നമ്പേത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kannur, Kerala, Kerala News, Book, PK Sreedharan, PS Sreedharan Pillai, Press Conference, Kannur: Two books of PK Sreedharan will be re-released by Governor PS Sreedharan Pillai.