Follow KVARTHA on Google news Follow Us!
ad

Shobha Surendran | തീരദേശവാസികളോടുളള അവഗണനയ്ക്ക് പിണറായി സര്‍കാര്‍ മറുപടി പറയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍

'സാധാരണക്കാരന്റെ നികുതി പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുകയാണ്' Kannur, Shobha Surendran, Pinarayi Vijayan, Government, BJP
കണ്ണൂര്‍: (KVARTHA) തീരദേശവാസികളോടുളള അവഗണനയ്ക്ക് പിണറായി സര്‍കാര്‍ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. തീരദേശ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ധനസമാഹരണം എത്രയും വേഗം വിനിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് നടത്തിയ തീരദേശയാത്രയുടെ സമാപന പരിപാടി നീര്‍ക്കടവില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവര്‍.  

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം രാജ്യത്തെ തീരദേശ ജനതയുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് മോദി സര്‍കാര്‍ നടപ്പിലാക്കിയത്. കോടിക്കണക്കിന് രൂപയുടെ ഫന്‍ഡ് കേന്ദ്രം തീരദേശവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേരളത്തിനും കോടി കണക്കിന് രൂപ നല്‍കി. എന്നാല്‍ കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പിണറായി സര്‍കാര്‍ തുക മുഴുവന്‍ വകമാറ്റി ചിലവഴിക്കുകയായിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ കണക്കും രേഖകളും സംസ്ഥാന സര്‍കാര്‍ നല്‍കേണ്ടി വരും. 

News, Kerala, Kerala News, Politics, Kannur, Shobha Surendran, Pinarayi Vijayan, Government, BJP, Kannur: Shobha Surendran against Pinarayi government.

കേന്ദ്രത്തില്‍ ആദ്യമായി തീരദേശ മേഖലയ്ക്ക് മന്ത്രിയെ നിയമിച്ചത് തന്നെ മോദി സര്‍കാരിന്റെ മീന്‍പിടിത്ത തൊഴിലാളികളോടും തീരദേശവാസികളോടുമുളള സ്നേഹം വ്യക്തമാക്കുന്നതാണ്. കേന്ദ്ര തീരദേശ വകുപ്പ് മന്ത്രി പല തവണ കേരളം സന്ദര്‍ശിച്ച് കണക്കുകളും കാര്യങ്ങളും ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്. സ്വന്തം കുടുംബത്തിന്റെ ഉയര്‍ച്ച മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന പിണറായി ഭരണത്തില്‍ നാട്ടിലെ പ്രജകള്‍ പെന്‍ഷന്‍ പോലും ലഭിക്കാതെ പിച്ചച്ചട്ടിയുമായി നടക്കുന്ന ദയനീയ കാഴ്ചയാണ് ഉള്ളത്. 

നാടു മുഴുവന്‍ വെട്ടിപ്പും തട്ടിപ്പും മാത്രമേയുള്ളൂ. സാധാരണക്കാരന്റെ നികുതി പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുകയാണ്. ബാങ്കുകള്‍ ഭരണപക്ഷ പാര്‍ട്ടിക്കാര്‍ തന്നെ  കൊള്ളയടിക്കുകയാണ്. പരാതിയുമായി വരുന്നവരെ വേട്ടയാടി ഇല്ലാതാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പ്രതിപക്ഷമായ യുഡി ഫാകട്ടെ പിണറായിയുമായി സന്ധിചെയ്ത് അഴിമതിയുടെ പങ്ക് പറ്റി  ഒരക്ഷരം മിണ്ടാതെയിരിക്കുകയാണ്. ഹമാസിനു വേണ്ടി ഇരുവരും മത്സരിച്ച് റാലി നടത്തുകയാണ്. എന്നാല്‍ രാജ്യദ്രോഹമാണ് ഇരുകൂട്ടരും യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ ബിജെപി അഴിക്കോട് മണ്ഡലം പ്രസിഡന്റ് എസ് വിജയ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി കെ വേലായുധന്‍, എസ് സി മോര്‍ച സംസ്ഥാന ട്രഷറര്‍ കെ രതീഷ്, ഒബിസി മോര്‍ച സംസ്ഥന സെക്രടറി സ്മിതാ ജയമോഹന്‍, ബിഡി ജെസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബിജെപി ജില്ലാ ജനറല്‍ സെക്രടറിമാരായ ബിജു ഏളക്കുഴി, എം ആര്‍ സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, മഹിളാ മോര്‍ച ജില്ലാ പ്രസിഡന്റ് റീന മനോഹരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ്, വിനീഷ് ബാബു, പി കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

മണ്ഡലം ജനറല്‍ സെക്രടറി വി കെ ഷൈജു സ്വാഗതവും ഒ കെ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ തലശ്ശേരി തലായിയില്‍ നിന്നാരംഭിച്ച യാത്ര രാത്രിയോടെയാണ് നീര്‍ക്കടവില്‍ സമാപിച്ചത്.

Keywords: News, Kerala, Kerala News, Politics, Kannur, Shobha Surendran, Pinarayi Vijayan, Government, BJP, Kannur: Shobha Surendran against Pinarayi government.

Post a Comment