Follow KVARTHA on Google news Follow Us!
ad

State Conference | സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം നവംബര്‍ 3ന് കണ്ണൂരില്‍; മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും Kannur, Senior Journalist Forum, State Conference, Minister, GR Anil, will inauguration
കണ്ണൂര്‍: (KVARTHA) കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം 11-ാം സംസ്ഥാന സമ്മേളനം നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് രാവിലെ 9.30 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും.

നവംബര്‍ 3, 4 തീയതികളില്‍ ഫോടോ പ്രദര്‍ശനം, നവംബര്‍ നാലിന് മൂന്ന് മണിക്ക് മാധ്യമ സെമിനാര്‍, രാത്രി ഏഴുമണിക്ക് സൗത് സോണ്‍ കള്‍ചറല്‍ സെന്റര്‍ തഞ്ചാവൂര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. പൂജാകുമാര്‍ (ഒഡീസി) ദീക്ഷാറാവത്ത്, കാര്‍ത്തിക ഉണ്ണികൃഷ്ണന്‍(കഥക്) എന്നിവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. 

News, Kerala, Press Conference, Kannur, Senior Journalist Forum, State Conference, Minister, GR Anil, will inauguration, Kannur: Senior Journalist Forum State Conference on November 3; Minister GR Anil will inaugurate.

മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് സര്‍കാര്‍ മെഡിസെപ് പദ്ധതിയില്‍ ഉള്‍പെടുക, പിആര്‍ഡിയില്‍ മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കുക, ആശ്രിത പെന്‍ഷന്‍ നിലവിലുളളതിന്റെ പകുതിയായി വര്‍ധിപ്പിക്കുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍ മാസാദ്യം നല്‍കാനുളള സംവിധാനമുണ്ടാക്കുക, കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ചര്‍ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ കെ പി വിജയകുമാര്‍, പി ഗോപി, കെ വിനോദ് ചന്ദ്രന്‍, എ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Press Conference, Kannur, Senior Journalist Forum, State Conference, Minister, GR Anil, will inauguration, Kannur: Senior Journalist Forum State Conference on November 3; Minister GR Anil will inaugurate.

Post a Comment