കണ്ണൂര്‍: (KVARTHA) ചെറുപുഴയിലെ പാടിയോട്ടും ചാലില്‍ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച (20.11.2023) രാവിലെ 7.40 നായിരുന്നു അപകടം. ബെംഗളൂറില്‍ നിന്നും ജിപ്സം ബോര്‍ഡുകളുമായി ചെറുപുഴയിലേക്ക് വരികയായിരുന്ന ലോറിയാണ് പാടിയോട്ടുചാല്‍ മച്ചിയില്‍ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കയറ്റം കയറിവരികയായിരുന്ന കാറിലിടിച്ച് മറിഞ്ഞത്.
പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഒരുഭാഗം തകര്‍ത്താണ് ലോറി റോഡിലേക്ക് മറിഞ്ഞത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala News, Accident, Hospital, Medical College, Kannur, Cherupuzha, Injured, Road Accident, Kannur: Passengers injured in road accident.