Follow KVARTHA on Google news Follow Us!
ad

Accident | ലോറിയും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍ സ്വദേശിയാണ് Kannur, Payyannur, Death, accident, Road Accident, Govindan Namboothiri
കണ്ണൂര്‍: (KVARTHA) പരിയാരം കോരന്‍ പീടികയില്‍ ദേശീയപാതയില്‍ ടോറസ് ലോറിയും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം. പയ്യന്നൂര്‍ കോറോം സ്വദേശി ഗോവിന്ദന്‍ നമ്പൂതിരിയാണ് മരിച്ചത്. കോരന്‍ പീടികയില്‍ വച്ച് ടോറസ് ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം.

ദേശീയപാത പ്രവര്‍ത്തിക്കെത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ തെറിച്ചുവീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഗോവിന്ദന്‍ നമ്പൂതിരി മരിച്ചിരുന്നു. 

News, Kerala, Kerala News, Police, Medical College, Obituary, Kannur, Payyannur, Death, accident, Road Accident, Govindan Namboothiri, Kannur: Man died in road accident.

പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജിലേക്ക്  മാറ്റിയത്. സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala News, Police, Medical College, Obituary, Kannur, Payyannur, Death, accident, Road Accident, Govindan Namboothiri, Kannur: Man died in road accident.

Post a Comment