Arrested | 'തര്‍ക്ക പരിഹാരത്തിനായി വിളിച്ചു വരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തി'; പ്രതി അറസ്റ്റില്‍
Nov 15, 2023, 11:36 IST
കണ്ണൂര്‍: (KVARTHA) ആലക്കോട് നിന്നും യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. ജയേഷി(39)നെയാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യു(35)വിനെയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: ജയേഷും ജോഷി മാത്യുവും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്.
സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് കുത്തുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിവാഹിതനാണ്. ജയേഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Keywords: News, Kerala, Kerala News, Crime, Kannur, Crime, Killed, Accused, Jayesh, Murder, Case, Police, Medical College, Kannur: Man arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.