Follow KVARTHA on Google news Follow Us!
ad

Arrested | ആള്‍ക്കൂട്ട മര്‍ദനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സ്ത്രീയുള്‍പെടെ 4 പേര്‍ അറസ്റ്റില്‍

കേസെടുത്തത് കന്‍ഡക്ടറുടെ പരാതിയില്‍ Punnol, Bus Driver, Mob Attack
കണ്ണൂര്‍: (KVARTHA) പുന്നോല്‍ പെട്ടിപ്പാലത്തിന് സമീപം കാല്‍നട യാത്രക്കാരന് ബസിടിച്ച് പരുക്കേറ്റ സംഭവത്തെ തുടര്‍ന്ന് ബസിലെ ഡ്രൈവര്‍ക്കും കന്‍ഡക്ടര്‍ക്കും മര്‍ദനമേറ്റന്ന പരാതിയില്‍ നാലുപേരെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന ദേശീയ പാതയ്ക്ക് സമീപത്തെ താമസക്കാരായ റഹ് മത് (44), കെ വി ശജീര്‍ (21), വെങ്കടേഷ് (22), കെ അപൂര്‍വന്‍ (25) എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ആള്‍ക്കൂട്ട അക്രമത്തില്‍ മര്‍ദനമേറ്റ ബസ് കന്‍ഡക്ടര്‍ ബിജീഷിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വടകര ഭാഗത്ത് നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ശ്രീ ഭഗവതി ബസ് തട്ടി കോളനിയിലെ മുനീറിന് പരുക്കേറ്റത്. 

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഭയന്നോടിയ ഡ്രൈവര്‍ കെ ജിജിത്തി (45) നെ റെയില്‍പാളത്തിനരികെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആള്‍ക്കൂട്ടം ബസ് ജീവനക്കാരെ പിന്‍തുടര്‍ന്ന് ഓടി അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ തുടര്‍ന്നാണ് മരിച്ച ജിജിത്തിന്റെ ബന്ധുക്കള്‍ തലശേരി എ എസ് പിക്ക് പരാതി നല്‍കിയത്. ബസ് ജീവനക്കാരെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും ബസ് ഉടമസ്ഥ സംഘവും രംഗത്തുവന്നിരുന്നു. 

News, Kannur, Kerala, Kerala News, Complaint, Treatment, Injured, Hospital, Police, Bus, Conductor, Punnol, Bus Driver, Mob Attack, Kannur: Incident of bus driver found dead in railway track; 4 arrested.

പ്രതിഷേധത്തിന്റെ ഭാഗമായി തലശേരി-വടകരറൂട്ടില്‍ ബസ് പണിമുടക്കും നടത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവത്തില്‍ പരാതിയുമായി മരണമടഞ്ഞ ഡ്രൈവറുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. 

ഒരുകുടുംബത്തിന്റെ അത്താണിയായിരുന്നു മരണമടഞ്ഞ ജിജിത്ത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഒരു കുടുംബമാണ് അനാഥമായത്. വഴിയാത്രക്കാരനും പെട്ടിപാലം കോളനിയിലെ മീന്‍പിടിത്ത തൊഴിലാളിയുമായ മുനീറിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇയാള്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. മുനീര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാളുടെ പരാതിയിലും ബസ് ജീവനക്കാര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: News, Kannur, Kerala, Kerala News, Complaint, Treatment, Injured, Hospital, Police, Bus, Conductor, Punnol, Bus Driver, Mob Attack, Kannur: Incident of bus driver found dead in railway track; 4 arrested.

Post a Comment