കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ നിരീക്ഷണത്തില്‍ ആത്മഹത്യക്ക് പിന്നില്‍ ലളിതമായ കാരണങ്ങളാണെന്ന് ഇ പിജയരാജന്‍ പറഞ്ഞു. ഇരിട്ടി അയ്യന്‍കുന്നില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഈ ആത്മഹത്യക്കുള്ള കാരണങ്ങളൊക്കെ നമ്മുടെ ഒരു നിരീക്ഷണത്തില്‍ വളരെ ലളിതമാണ്. പക്ഷേ, മനുഷ്യന്റെ മാനസികാവസ്ഥയല്ലേ. ഒരു കൃഷിക്കാരനും ഇവിടെ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. കാട്ടാന ശല്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ? ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം. എത്രകാലമായി അമ്പായത്തോട്, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, വയനാട് ഭാഗത്ത് ആനയിറങ്ങൂന്നു? ഇടുക്കിയില്‍ ആനയിറങ്ങൂന്നില്ലേ? ശബരിമല സീസണില്‍ കാട്ടിലൊക്കെ ആന വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്' -ഇപി ജയരാജന്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളില്‍ സംശയമുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala News, EP Jayarajan, Farmer, Found Dead, Wild Elephant, Elephant, Kannur: EP Jayarajan says about incident of farmer found dead.