Follow KVARTHA on Google news Follow Us!
ad

Raid | തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി Income Tax, Telangana, Congress, Candidate, House, Offices, Raid, P Srinivas Reddy
ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പി ശ്രീനിവാസ് റെഡ്ഡിയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്. നവംബര്‍ 30ന് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ജില്ലയിലെ പാലയര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് റെഡ്ഡി മത്സരിക്കുന്നത്. 

വ്യാഴാഴ്ച (09.11.2023) അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിക്കേണ്ടതായിരുന്നുവെന്ന് മാധ്യമ റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം റെയ്ഡില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവിന്റെ അനുയായികള്‍ രംഗത്തെത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 

News, National, Income Tax, Telangana, Congress, Candidate, House, Offices, P Srinivas Reddy, Raid, Income Tax searches Telangana Congress candidate's house, offices ahead of polls.

ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉള്‍പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയേക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കേന്ദ്ര ഏജെന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആക്രമണത്തില്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസ് സര്‍കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം റെഡ്ഡി വ്യക്തമാക്കി.

Keywords: News, National, Income Tax, Telangana, Congress, Candidate, House, Offices, P Srinivas Reddy, Raid, Income Tax searches Telangana Congress candidate's house, offices ahead of polls.

Post a Comment