Follow KVARTHA on Google news Follow Us!
ad

Allegation | പട്ടുവത്ത് ബൈക് യാത്രക്കാരനായ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവം: പഞ്ചായതിന്റെ അനാസ്ഥയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

'ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും' Pattuvam, Drowned, Student, Allegation, Congress
കണ്ണൂര്‍: (KVARTHA) പട്ടുവം പഞ്ചായതിലെ കാവുങ്കലില്‍ രണ്ടടിമാത്രം വീതിയുളള നടപ്പാതയ്ക്ക് ചേര്‍ന്നുളള കുളത്തില്‍ ബൈക് മറിഞ്ഞ് വിദ്യാര്‍ഥി ഫറാസ് (21) അതിദാരുണമായി മരിക്കാനിടയായി സംഭവത്തില്‍ സിപിഎം ഭരിക്കുന്ന പഞ്ചായതിന്റെ അനാസ്ഥകാരണമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പഞ്ചായതിന്റെ കൃത്യവിലോപവും സിപിഎം കാവുങ്കല്‍ ബ്രാഞ്ച് കമിറ്റിയുടെ ധാര്‍ഷ്ട്യവുമാണെന്ന് യുവാവ് മരിക്കാനിടയായതിന്റെ കാരണമെന്ന് മുന്‍പട്ടുവം ഗ്രാമപഞ്ചായതംഗവുമായ ഡിസിസി ജനറല്‍ സെക്രടറിയുമായി അഡ്വ. രാജീവന്‍ കപ്പച്ചേരി ആരോപിച്ചു. 

ആരും ഉപയോഗിക്കാത്ത ഈ കുളം എന്നും ഇവിടെ അപകടഭീഷണി സൃഷ്ടിച്ചിരുന്നു. ഒന്നുകില്‍ ഇതു മൂടാനോ അല്ലെങ്കില്‍ ഇതിന്റെഅരികു കെട്ടി അപകടഭീഷണിയില്ലാതെ ഇതിന്റെ അരികുകെട്ടി അപകട ഭീഷണി ഇല്ലാതെ ഇതുവഴി സഞ്ചരിക്കാനുളള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മരിച്ച എംപി ഫറാസ് ഉള്‍പടെയുളളവര്‍ നിരവധി തവണ പഞ്ചായതിന് പരാതി നല്‍കിയിരുന്നു. 

Kannur, News, Kerala, CPM, Pattuvam, Drowned, Student, Allegation, Congress, Incident of student drowned in pond: Congress alleges panchayat's indifference.

2019-ല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണെടുത്ത് നടവഴിക്കു സമീപം നിലവിലുളള രണ്ടടി വഴി നാലടിയാക്കി മണ്ണിട്ടു വീതികൂട്ടാന്‍ ശ്രമം തുടങ്ങിയിരുന്നു. സമീപവാസികള്‍ ആവശ്യമായ കല്ലുകള്‍ സൗജന്യമായി നല്‍കുകയും കൈവരി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ സിപിഎം പ്രവര്‍ത്തകര്‍ കുളം നികത്തുന്നതായി ആരോപിച്ച് പ്രവൃത്തി തടയുകയും കല്ലുകള്‍ കുളത്തിലേക്ക് ഇടുകയും ചെയ്തു. ഇതിന് പഞ്ചായത് മൗനാനുവാദം കൊടുത്തു കൂട്ടുനില്‍ക്കുന്നതായും രാജീവന്‍ കപ്പച്ചേരി ആരോപിച്ചു. 

Kannur, News, Kerala, CPM, Pattuvam, Drowned, Student, Allegation, Congress, Incident of student drowned in pond: Congress alleges panchayat's indifference.

സിപിഎം ഇതിലൂടെ മന:പൂര്‍വമായ നരഹത്യയാണ് നടത്തിയിരിക്കുന്നതെന്നും രാജീവന്‍ കപ്പച്ചേരി അറിയിച്ചു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജീവന്‍ കപ്പച്ചേരി അറിയിച്ചു. ഇത്തരം കാടത്തത്തിനെതിരെജനരോഷം ഉയര്‍ന്നില്ലെങ്കില്‍ നമ്മുടെ നാട് പലദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരുമെന്ന് പട്ടുവം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി ദാമോദരന്‍, പഞ്ചായതംഗം ടി പ്രദീപന്‍  എന്നിവര്‍ പറഞ്ഞു. 

ഇതിനിടെ അപകടമുണ്ടായ കുളം പഞ്ചായത്ത്ആസ്തിയില്‍ വരുന്നതല്ലെന്നു പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി വിവാദത്തില്‍ പ്രതികരിച്ചു. സ്വകാര്യ സ്ഥലത്ത് നിര്‍മാണം നടത്താന്‍ പഞ്ചായതിന് അധികാരമില്ല. സ്ഥലമുടമയും പ്രദേശവാസികളും തീരുമാനിച്ച ഈ കുളം വരുന്ന സ്ഥലം പഞ്ചായത് ആസ്തിയില്‍പ്പെടുത്താനുളള തീരുമാനമെടുത്താല്‍ പഞ്ചായത് വഴിക്ക് വേണ്ടിയുളള നടപടി സ്വീകരിക്കുമെന്നും പി ശ്രീമതി പറഞ്ഞു.

Keywords: Kannur, News, Kerala, CPM, Pattuvam, Drowned, Student, Allegation, Congress, Incident of student drowned in pond: Congress alleges panchayat's indifference.

Post a Comment