Follow KVARTHA on Google news Follow Us!
ad

Fire | വിശാഖപട്ടണം ഹാര്‍ബറില്‍ 23 ബോടുകള്‍ക്ക് തീപ്പിടിച്ചു; 30 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല Fire, Visakhapatnam, Fishing Harbour, Boats
വിശാഖപട്ടണം: (KVARTHA) ഹാര്‍ബറില്‍ 23 മീന്‍പിടിത്ത ബോടുകള്‍ക്ക് തീപ്പിടിച്ചു. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച (19.11.2023) രാത്രി 11.30 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ആനന്ദ റെഡ്ഡി പറഞ്ഞു. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

സാമൂഹ്യവിരുദ്ധരാണ് ബോടുകള്‍ക്ക് തീയിട്ടതെന്നാണ് മീന്‍പിടിത്ത തൊഴിലാളികള്‍ സംശയം പ്രകടിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള ബോടില്‍ നടന്ന പാര്‍ടിക്കിടയില്‍ തീ പടര്‍ന്നതാണെന്നും സംശയമുണ്ട്. 

News, National, National News, Police, Fire, Visakhapatnam, Fishing Harbour, Boats, Huge Fire, Blasts At Visakhapatnam Fishing Harbour, 23 Boats Turn To Ash.

ഒരു ബോടില്‍ നിന്നും തീ ആളിപ്പടര്‍ന്ന് മറ്റ് ബോടുകളും കത്തുകയായിരുന്നുവെന്ന് ഡിസിപി ആനന്ദ് റെഡ്ഡി അറിയിച്ചു. അതേസമയം അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്നും അന്വേഷണം സംഭവത്തില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Keywords: News, National, National News, Police, Fire, Visakhapatnam, Fishing Harbour, Boats, Huge Fire, Blasts At Visakhapatnam Fishing Harbour, 23 Boats Turn To Ash.

Post a Comment