ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്തെ ജി എസ് ടി വരുമാനത്തില്‍ 13 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 1.72 ലക്ഷം കോടിയാണ് ജി എസ് ടിയായി പിരിച്ചെടുത്തത്. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ജി എസ് ടി പിരിവ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച രേഖപ്പെടുത്തുന്നത്.
1.87 ലക്ഷം കോടിയാണ് ഏപ്രിലില്‍ ജി എസ് ടിയായി പിരിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജി എസ് ടി പിരിവ് രേഖപ്പെടുത്തിയതും ഏപ്രിലില്‍ മാസത്തിലായിരുന്നു. സെപ്റ്റംബറില്‍ ജി എസ് ടി പിരിവ് 1.63 ലക്ഷം കോടിയായിരുന്നു. തുടര്‍ചയായി എട്ടാം മാസമാണ് ജി എസ് ടി പിരിവ് 1.5 ലക്ഷം കോടി കടക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി ജി എസ് ടി പിരിവ് 1.66 ലക്ഷം കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 11 ശതമാനം കൂടുതലാണ്. 1.72 ലക്ഷം കോടി നികുതിയായി ലഭിച്ചതില്‍ 30,062 കോടിയാണ് സി ജി എസ് ടി സംസ്ഥാനങ്ങള്‍ 38,171 കോടിയും പിരിച്ചെടുത്തു. 91,315 കോടിയാണ് ഐ ജി എസ് ടിയായി പിരിച്ചെടുത്തത്.
Keywords: New Delhi, GST, GST Collection, Business, News, National, Business, GST collection in October rises 13% to Rs 1.72 lakh crore.