Threat | മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവ് പിടിയില്‍
Nov 14, 2023, 09:07 IST
എറണാകുളം: (KVARTHA) മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. എറണാകുളം കിഴക്കമ്പലം താമരച്ചാല്‍ മേഖലയില്‍ വച്ചായിരുന്നു സംഭവം നടന്നത്. പിതാവിനോടൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈകില്‍ എത്തിയ യുവാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് പറുന്നത്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി കരഞ്ഞതോടെ യുവാക്കള്‍ ബൈകില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടി യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala News, Crime, Custody, Case, Police Booked, Bike, Car, Shop, Ernakulam, Student, Threatened, Gun, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.