Arrested | വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; യാത്രക്കാരന്‍ അറസ്റ്റില്‍
Nov 21, 2023, 10:35 IST
ADVERTISEMENT
ബെംഗളൂറു: (KVARTHA) വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. ജയ്പൂരില്‍നിന്ന് ബെംഗ്‌ളൂറിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. 32കാരനാണ് ബെംഗളൂറു വിമാനത്താവളം പൊലീസിന്റെ പിടിയിലായത്. നവംബര്‍ 17ന് ബെംഗളൂറില്‍ ഇറങ്ങിയ 6E 556 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും വീണ്ടും അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്‍ഡിഗോ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
'ജയ്പൂരില്‍ നിന്ന് ബെംഗളൂറിലേക്കുള്ള 6E 556 വിമാനത്തിലെ യാത്രക്കാരന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ജീവനക്കാരോട് മോശമായി പെരുമാറി. കൂടുതല്‍ നിയമനടപടികള്‍ക്കായി യാത്രക്കാരനെ പ്രാദേശിക നിയമപാലകര്‍ക്ക് കൈമാറി. മറ്റ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു.' -എയര്‍ലൈന്‍ പറഞ്ഞു.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷന്‍ 354 എ (ലൈംഗിക പീഡനം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: News, National, National, Flight, Passenger, Arrest, Case, Police Booked, Drunk man tries to hold IndiGo crew member's hand on flight, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.