Follow KVARTHA on Google news Follow Us!
ad

Diwali | ദീപാവലി: മസ്ഖത് ഇന്‍ഡ്യന്‍ എംബസിക്ക് 12ന് അവധി

അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാം Diwali, Holiday, Indian Embassy, Muscat
മസ്ഖത്: (KVARTHA) ദീപാവലി പ്രമാണിച്ച് മസ്ഖത് ഇന്‍ഡ്യന്‍ എംബസിക്ക് നവംബര്‍ 12 ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദീപാവലി പ്രമാണിച്ച് ഇന്‍ഡ്യന്‍ എംബസി തുറന്നു പ്രവര്‍ത്തിക്കുകയില്ലെന്ന് സ്ഥാനപതി കാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ എംബസിയുടെ 24/7 ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം എന്നും അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 80071234 എന്ന  നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ  അഭ്യര്‍ഥിച്ചിട്ടുണ്ട്. 

News, Gulf, Gulf News, World, Top-Headlines, Diwali, Holiday, Indian Embassy, Helpline desk, Muscat, Diwali: Holiday for Indian Embassy on 12.

Keywords: News, Gulf, Gulf News, World, Top-Headlines, Diwali, Holiday, Indian Embassy, Helpline desk, Muscat, Diwali: Holiday for Indian Embassy on 12.

Post a Comment