Arrested | കോണ്‍ഗ്രസ് കൗണ്‍സിലര്‍ വീടാക്രമിച്ചെന്ന സംഭവം; 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ചേര്‍ത്തല: (KVARTHA) നഗരസഭ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി ഫൈസലിന്റെ വീടാക്രമിച്ചെന്ന സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശികളായ തെക്കേ വെളി അതുല്‍ രാധാകൃഷ്ണന്‍ (20), പരപ്പേല്‍ ലാല്‍ കൃഷ്ണ (23), പള്ളിപ്പുറം പടനിലത്ത് പ്രണവ് പ്രകാശ് (20) എന്നിവരാണ് അറസ്റ്റില്‍. ചേര്‍ത്തല സിഐബി വിനോദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

പൊലീസ് പറയുന്നത്: 15ന് രാത്രി 10 മണിയോടെയാണ് വീടിന് നേരെ ആക്രമണം നടത്തിയത്. നാല് പ്രതികളില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ചേര്‍ത്തല സെന്റ് മൈകിള്‍സ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫൈസലിന്റ സഹോദരന്റെ മകന്‍ ആദില്‍ ഷിബി കെ എസ് യു സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നു. 

Arrested | കോണ്‍ഗ്രസ് കൗണ്‍സിലര്‍ വീടാക്രമിച്ചെന്ന സംഭവം; 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇതില്‍ ക്ഷുഭിതരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മത്സരത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ആദില്‍ ഷിബിയുമായി വാക്കേറ്റമുണ്ടാക്കി. ആദില്‍ ഷിബിക്കൊപ്പം ഫൈസിലിന്റെ മകനും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഫൈസലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടു. 

Keywords: News, Kerala, Kerala News, Councilor, House Attack, Attack, House, Three DYFI Workers Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia