Complaint | ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച് യുവാവിനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി
Nov 2, 2023, 12:45 IST
എറണാകുളം: (KVARTHA) ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച് യുവാവിനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. സുഹൃത്തിനെ വിളിക്കാന്‍ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം. പരുക്കുകളോടെ പെരുമ്പാവൂര്‍ സ്വദേശിയെ പ്രവേശിപ്പിച്ചു.
അതേസമയം യുവാവിന്റെ ആരോപണത്തില്‍ പാല എസ് എച് ഓ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ആരോപണം പാലാ പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂനിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിലെത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞാണെന്നും പൊലീസ് പറഞ്ഞു.
എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മര്‍ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ എസ് എച് ഓ കെ പി ടോംസണ്‍ പറഞ്ഞു.
Keywords: News, Kerala, Complaint, Police, Attack, Allegation, Crime, Drugs, Investigation, Complaint that young man attacked by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.