Follow KVARTHA on Google news Follow Us!
ad

Complaint | 'തമിഴ്നാട് ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും വ്യാജ ഡോക്ടർമാർ തലപൊക്കി; ചികിത്സ പൊടിപൊടിക്കുന്നത് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവർ'; നടപടി വേണമെന്ന് ആവശ്യം; പരാതിയുമായി ഐ എം എയും

'ചികിത്സാ പിഴവു മൂലം മരണങ്ങളും' Complaint, Tamil Nadu, Theni, ദേശീയ വാർത്തകൾ
/ അജോ കുറ്റിക്കൻ

പെരിയകുളം (തമിഴ്നാട്): ഇടവേളകൾക്ക് ശേഷം കേരള അതിർത്തിയിലെ തമിഴ്നാട് ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജ ഡോക്ടർമാർ തലപൊക്കി തുടങ്ങിയതായി ആരോപണം. വ്യാജന്മാർക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്ന നടപടികൾ നിലച്ചതാണ് ഇവർക്ക് വളമാകുന്നതെന്നാണ് ആക്ഷേപം. തേനി ജില്ലയിൽ വൈറൽ പനി പടർന്ന് പിടിച്ചതോടെ വ്യാജന്മാർക്ക് ചാകരക്കാലമായി. സർകാർ ആശുപത്രികളിലെ തിരക്കും ഇത്തരക്കാർക്ക് അനുഗ്രഹമായി മാറുകയാണ്.

News, Complaint, Tamil Nadu, Doctor, Fake, National, Jilla, Hospital, Clinic, Suprent, Police, Complaint of fake doctors in Tamil Nadu.

അങ്ങൂർപാളയം, കരുണാക്കമുട്ടൻപ്പെട്ടി, കുള്ളപ്പഗൗണ്ടൻപ്പെട്ടി, കൂടല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജന്മാർ ഏറെയുമെന്നാണ് പറയുന്നത്. ഗ്രാമീണ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരം തട്ടിപ്പുകാർക്ക് തണലാകുന്നതെന്നാണ് ആരോപണം. കേരളത്തിൽ നിന്നുള്ളവരും ഇവിടെ തമ്പടിച്ച് ക്ലിനികുകൾ സ്ഥാപിച്ച് ചികിത്സ നടത്തുന്നതായാണ് വിവരം. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരാണ് ചികിത്സ പൊടിപൊടിക്കുന്നത്.

ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങൾ തെരഞ്ഞെടുത്താണ് തട്ടിപ്പുകൾ ഏറെയും. ഏതാനും ചില ഗുളികളുടെയും ഇൻജക്ഷനുകളുടെയും പേര് മാത്രം അറിയാമെന്നതു മാത്രമാണ് ഇത്തരക്കാരുടെ ഏക യോഗ്യത. ചികിത്സാ നിരക്ക് മറ്റ് ആശുപത്രികളെ അപേക്ഷിച്ച് താരതമ്യേന കുറവായതാണ് പലരേയും ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്. അമിത ഡോസിലുള്ള മരുന്നുകൾ നൽകുന്നതിനാൽ പനി പോലുള്ള ചെറുരോഗങ്ങൾ വേഗത്തിൽ ഭേദമാകുന്നത് കാരണവും പലരും വ്യാജൻമാരെ ആശ്രയിക്കുന്നതെന്നും അറിയുന്നു.

സാധാരണ രോഗങ്ങൾക്ക് നൽകുന്ന പാരസെറ്റമോൾ, അമോക്സിസിലിൻ, അസിത്രോമൈസിൻ തുടങ്ങിയ ഗുളികകളും ഉയർന്ന അളവിലുള്ള വേദനസംഹാരികളുമാണ് ഏത് രോഗവുമായി എത്തിയാലും നൽകുന്നതെന്നാണ് ആരോപണം. അബോർഷൻ കേസുകളിലും പലരും ആശ്രയിക്കുന്നതും ഇവരെയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ പിഴവു മൂലം മരണങ്ങളും സംഭവിക്കാറുണ്ടെന്നും പറയുന്നു. എന്നാൽ വിവരം പുറത്തറിയാറില്ലാത്തതിനാൽ നടപടികളുമുണ്ടാകാറില്ല.

അതേസമയം എട്ടാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവർ വരെ രോഗികളെ ചികിത്സിക്കുകയും ക്ലിനികുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും വ്യാജന്മാർക്കെതിരെ കർശന നടപടിവേണമെന്നും ആവശ്യവുമായി ഇൻഡ്യൻ മെഡികൽ അസോസിയേഷൻ തേനി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി വ്യാജ ചികിത്സാലയങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി പെരിയകുളം ജില്ലാ സർകാർ ആശുപത്രി സൂപ്രണ്ട് വി സെൽവരാജ് പറഞ്ഞു.

Keywords: News, Complaint, Tamil Nadu, Doctor, Fake, National, Jilla, Hospital, Clinic, Suprent, Police, Complaint of fake doctors in Tamil Nadu.
< !- START disable copy paste -->

Post a Comment