Follow KVARTHA on Google news Follow Us!
ad

Lasers | രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ഹൈവേയില്‍ ലേസര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ചൈന; റോഡ് സുരക്ഷ വര്‍ധിപ്പിക്കുക ലക്ഷ്യം

'പ്രകാശങ്ങള്‍ തിളങ്ങുന്നത് കാരണം ക്ഷീണം ഒരുപരിധി കുറയ്ക്കാന്‍ സാധിക്കും' China, Drivers, Driving, Road Safty, Lasers, Highway
ബീജിങ്: (KVARTHA) രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ഹൈവേയില്‍ ലേസര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ചൈന. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് സര്‍കാര്‍ ഹൈവേയില്‍ ലേസര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

റോഡിന് കുറുകേയുള്ള സൈന്‍ ബോര്‍ഡുകള്‍ക്ക് അരികിലായാണ് പല നിറത്തിലുള്ള മിന്നുന്ന ലേസര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ പല നിറത്തിലുള്ള പ്രകാശങ്ങള്‍ തിളങ്ങുന്നത് കാരണം ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

News, World, World News, China, Drivers, Driving, Road Safty, Lasers, Highway, Road, Lights, China: Chinese highway with lasers for sleepy drivers.

അതേസമയം ലേസര്‍ ലൈറ്റുകളിലേക്ക് ഡ്രൈവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് കിലോമീറ്റര്‍ വരെ ഇതിന്റെ വെളിച്ചം ലഭിക്കും. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസര്‍ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, World, World News, China, Drivers, Driving, Road Safty, Lasers, Highway, Road, Lights, China: Chinese highway with lasers for sleepy drivers.

Post a Comment