കണ്ണൂര്‍: (KVARTHA) ഇനീഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ (IRPC) കണ്ണോത്തുംചാലില്‍ ശ്രീനാരായണ സേവാ വായനശാലയ്ക്ക് സമീപം സജ്ജമാക്കിയ ഐആര്‍പിസി ശ്രീനാരായണ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 18 ന് രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 ഡയാലിസിസ് മെഷ്യനടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഡയാലിസസ് സെന്റര്‍ രണ്ടു കോടി രൂപ ചെലവിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിദിനം 30 വൃക്കരോഗികള്‍ക്ക് ഡയാലിസസ് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഡയാലിസ് ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു.
ഇതിനോടൊപ്പം ഓടിസം, സെറിബ്രല്‍ പാഴ്‌സി രോഗ ബാധിതരായ കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും ഡയാലിസസ് സെന്റര്‍ ഓഫീസ് മുന്‍ എംഎല്‍എ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐആര്‍പിസി ചെയര്‍മാന്‍ എം പ്രകാശന്‍ സി ഹരികൃഷ്ണന്‍, കെ വി മുഹ് മദ് അശ്‌റഫ്, എ പ്രകാശന്‍ എന്നിവരും പങ്കെടുത്തു.
Keywords: News, Kerala, Kerala News, Health, health News, Chief Minister, Pinarayi Vijayan, Inauguration, IRPC, Dialysis Center, Chief Minister will inaugurate the IRPC Dialysis Center in Kannur.