കൊച്ചി: (KVARTHA) ബസുകളില്‍ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍കാര്‍ ഉത്തരവ് ഹൈകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ സമര്‍പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ ഉള്‍പെട്ട ബെഞ്ച് നടപടിയെടുത്തത്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ ഇറക്കേണ്ടത് കേന്ദ്ര സര്‍കാരാണെന്നാണ് ഹര്‍ജിക്കാന്റെ പ്രധാന വാദം. ഇത് പരിഗണിച്ചാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
സ്റ്റേറ്റ് കാരേജ് ബസുകളില്‍ കാമറ സ്ഥാപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നത്. അതിനാല്‍, അധികാരപരിധി മറികടന്നുള്ള ഉത്തരവാണ് സംസ്ഥാന സര്‍കാര്‍ പുറപ്പെടുവിച്ചത്. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ വാദിച്ചു.
ബസുകളില്‍ 2023 ഫെബ്രുവരി 28ന് മുമ്പ് കാമറ സ്ഥാപിക്കണമെന്നായിരുന്നു സര്‍കാര്‍ പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍, ബസ് ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പല തവണ തീയതി മാറ്റുകയായിരുന്നു.
Keywords: News, Kerala, Kerala News, Central Government, Camera, Bus, High Court, HC Order, Court Order, Government, Kochi, Camera on buses: High Court stays government order.