Bus Owners | ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണ്, നിയമപരമായി നേരിടുമെന്നും ആഢംബര ബസുടമകള്‍
Nov 21, 2023, 18:02 IST
കൊച്ചി: (KVARTHA) ഗതാഗത വകുപ്പ് അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണെന്ന ആരോപണവുമായി ആഢംബര ബസുടമകളുടെ സംഘടന. പിഴത്തുക അടയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ബസുടമകള്‍ പറഞ്ഞു. കേരളവും തമിഴ്നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചൊവ്വാഴ്ച (21.11.2023) രാവിലെ അന്തര്‍ സംസ്ഥാന ബസുടമകളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മോടോര്‍ വാഹന വകുപ്പിനെതിരെ ആരോപണങ്ങള്‍ ബസുടമകള്‍ ഉയര്‍ത്തിയത്. 7500 രൂപ മുതല്‍ 15,000 രൂപ വരെ അനാവശ്യമായി പിഴ ഇനത്തില്‍ എംവിഡി ഈടാക്കുന്നുവെന്നാണ് പരാതി. ഈ ചുമത്തിയ പിഴ അടയ്ക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.
അതേസമയം തമിഴ്നാട് മോടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്നാട് മോടോര്‍ വാഹന വകുപ്പ് വിട്ടു നല്‍കിയത്. പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Keywords: News, Kerala, Kerala News, Bus Owners, Luxury Bus, Court, Transport Department, Fine, Bus, Robin Bus, Bus owners against transport department, Bus owners against transport department.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.