പട്‌ന: (KVARTHA) വീട്ടിനുള്ളില്‍ യുവതിയെയും 5 വയസുകാരിയായ മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അനിതാ ദേവി (29), മകള്‍ സോണി കുമാരി എന്നിവരാണ് മരിച്ചത്. ബീഹാറിലെ ബക്‌സര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അനിതയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആണ്‍മക്കളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകം നടത്തിയത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്. സംഭവം സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: News, National, National News, Police, Case, Arrest, House, Death, Bihar, Killed, Found Dead, Crime, Bihar: Woman and child found dead inside house.