പട്‌ന: (KVARTHA) വ്യാജ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചതായി റിപോര്‍ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപോര്‍ടുണ്ട്. വ്യാജമദ്യം വിറ്റതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബീഹാറിലെ സിതാമര്‍ഹി ജില്ലയിലാണ് സംഭവം.
പൊലീസ് പറയുന്നത്: വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ സിതാമര്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ. പ്രദേശത്ത് രണ്ട് പേര്‍ കൂടി ഇത്തരത്തില്‍ മരിച്ചതായി ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ മരണവിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
അതേസമയം 2016-ല്‍ നിതീഷ് കുമാര്‍ സര്‍കാര്‍ ബീഹാറില്‍ മദ്യം നിരോധിച്ചിരുന്നു. എങ്കിലും സംസ്ഥാനത്ത് മദ്യക്കടത്ത് സംഭവങ്ങള്‍ റിപോര്‍ട് ചെയ്യുന്നത് തുടരുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ വ്യാജമദ്യം കഴിച്ച് കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ 30-ലധികം പേരാണ് മരിച്ചത്.
Keywords: News, National, National News, Hospital, Treatment, Police, Bihar, Death, Hospitalized, Spurious Liquor, Bihar: 3 dead, one hospitalised after drinking spurious liquor.