Arrested | 'വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചു'; വിമുക്ത ഭടന്‍ അറസ്റ്റില്‍
Nov 13, 2023, 10:45 IST
എറണാകുളം: (KVARTHA) വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചെന്ന കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍. പാമ്പാക്കുട പഞ്ചായത് പരിധിയില്‍പെട്ട രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. പ്രിയ മധുവിനും 17കാരനായ മകനുമാണ് മര്‍ദനമേറ്റതെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പറമ്പില്‍ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്റെ വീട്ടുവളപ്പില്‍ ഓടി കയറിയതിനെ ചൊല്ലിയായിരുന്നു മര്‍ദനം. കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാന്‍ 17കാരന്‍ ശ്രമിച്ചു.
ഇതോടെ രാധാകൃഷ്ണന്‍ കുട്ടിയുടെ കൈ കൈപിടിച്ചൊടിച്ചു. തടയാന്‍ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയില്‍ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.
Keywords: News, Kerala, Kerala News, Crime, Attack, Complaint, Woman, Boy, Police, Arrest, Ernakulam, Arrested, Goat, Pampakuda, Attack against woman and minor boy; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.