ഗുവാഹതി: (KVARTHA) ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തിയതായി റിപോര്‍ട്. അസമിലെ കൊക്രജാര്‍ ജില്ലയില്‍ ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ ലഖാന്‍ ടുഡു എന്നയാള്‍ പിടിയിലായിട്ടുണ്ട്.
പൊലീസ് പറയുന്നത്: സ്ത്രീയെ കൊന്നയാളെന്ന് സംശയിച്ച് ഫുല്‍കുമാരി എന്ന സമീപ ഗ്രാമവാസിയായ ലഖാന്‍ ടുഡുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതകം ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്.
അതേസമയം സെപ്റ്റംബറില്‍, ഗോള്‍പാറ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയെന്ന സംശയത്തില്‍ വയോധികയെ അജ്ഞാതരായ അക്രമികള്‍ ക്രൂരമായി തല്ലികൊന്ന റിപോര്‍ട് പുറത്തുവന്നിരുന്നു.
Keywords: News, National, National News, Crime, Assam, Woman, Witch, Kokrajhar, Killed, Death, Assam: Woman Killed On Suspicion Of Being Witch In Kokrajhar.