തൃശൂര്‍: (KVARTHA) ലാന്‍ഡ് റെബ്യൂനല്‍ പുറപ്പെടുവിക്കുന്ന ഭൂമി സംബന്ധമായ എല്ലാ ഉത്തരവുകളും സബ് രജിസ്റ്റര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഉത്തരവ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിലയിരുത്തുന്നതിനായി നിലവിലുള്ള ജില്ലാതല കമിറ്റികള്‍ ചുരുങ്ങിയത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരണമെന്ന ഹര്‍ജിയും കമീഷന്‍ തീര്‍പ്പാക്കി.
പ്രസ്തുത നിര്‍ദേശം പാലിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രടറിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. അതേസമയം സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സിറ്റിങില്‍ 24 പരാതികളാണ് പരിഗണിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. ഒമ്പത് പരാതികള്‍ റിപോര്‍ടിനായി സമര്‍പിച്ചു. രണ്ട് പുതിയ കേസുകളാണ് സിറ്റിങില്‍ ലഭിച്ചത്.
Keywords: Thrissur, News, Kerala, Kerala News, Case, Minorities Commission, Sub-Registrar, Complaint, Order, All orders relating to land passed by the Land Tribunal should be made available to the Sub-Registrar: Minorities Commission.