ഹരിപ്പാട്: (KVARTHA) ആലപ്പുഴയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന 10 ലിറ്റര്‍ ചാരായം പിടികൂടി. സംഭവത്തില്‍ ഒരാളെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പള്ളിപ്പാട് പഞ്ചായത് പരിധിയില്‍പെട്ട രാജീവ് (39) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അനധികൃത വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് ഉദ്യോദസ്ഥര്‍ വ്യക്തമാക്കി.
ആലപ്പുഴ എക്‌സൈസ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ എം മഹേഷിന്റെ നിര്‍ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപകുമാര്‍, പ്രസന്നന്‍, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ സജിമോന്‍, റെനി, ദിലീഷ്, റഹീം, അരുണ്‍, രശ്മി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായത്.
Keywords: News, Crime, Excise, Alappuzha, Seized, Accused, Arak, Rajeev, Arrest, Arrested, Alappuzha: Man arrested with 10 liter arak.