Follow KVARTHA on Google news Follow Us!
ad

Body Found | മീന്‍പിടിത്തത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുന്നപ്ര സ്വദേശിയാണ് Alappuzha, Fisherman, Dead Body, Punnapra
ആലപ്പുഴ: (KVARTHA) മീന്‍പിടിത്തത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത് ഒന്നാം വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ സൈറസ് (59) ആണ് മരിച്ചത്. വാടക്കല്‍ വാടപ്പൊഴിക്ക് സമീപത്തിലെ വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം മീന്‍പിടിത്ത തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിലുണ്ടായ വീഴ്ചയെ ചൊല്ലി നാട്ടുകാര്‍ എച്ച് സലാം എംഎല്‍എയെ തടഞ്ഞു വയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. മീന്‍പിടിത്തത്തിനിടെ കടലില്‍ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍കാരിന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാരുടെയും തൊഴിലാളികളുടെയും പ്രതിഷേധം.

Alappuzha, Fisherman, Dead Body, Punnapra, News, Kerala, Kerala News,  Alappuzha: Fisherman's dead body found in Punnapra.

മീന്‍പിടിത്ത തൊഴിലാളികളുടെ നേതൃത്വത്തില്‍ ആലപ്പുഴ കളര്‍കോഡ് ബൈപാസ് ജന്‍ക്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് ഉപരോധിച്ചിരുന്നു. രാവിലെ 11.30 ഓടെ വാടക്കല്‍ മത്സ്യഗന്ധിക്ക് സമീപം സൈറസിന്റെ പൊന്തുവള്ളം കരയ്ക്കടിഞ്ഞു. മീന്‍പിടിത്ത തൊഴിലാളിയെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചിലിന് ഫിഷറീസ് ബോട് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെ സ്ഥലത്തെത്തിയ എംഎല്‍എയെ നാട്ടുകാര്‍ തടയുകയായിരുന്നു.

Keywords: Alappuzha, Fisherman, Dead Body, Punnapra, News, Kerala, Kerala News,  Alappuzha: Fisherman's dead body found in Punnapra.

Post a Comment