Follow KVARTHA on Google news Follow Us!
ad

EP Jayarajan | ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന യാത്രയ്ക്കൊരുങ്ങി ഇ പി ജയരാജന്‍

വിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു യാത്ര EP Jayarajan, Flight, Travel, Ban
കണ്ണൂര്‍: (KVARTHA) കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം വിമാനയാത്രയ്ക്കൊരുങ്ങി ഇ പി ജയരാജന്‍. തിരുവനന്തപുരം-കണ്ണൂര്‍ റൂടിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിമാനയാത്രയ്ക്കൊരുങ്ങുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. ഇന്‍ഡിഗോ വിമാന കംപനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു ഇ പി ജയരാജന്റെ  തിരുവനന്തപുരത്തേക്കുളള യാത്രകള്‍. 

കഴിഞ്ഞ ജൂണ്‍ 13നായിരുന്നു ഇ പി ജയരാജന്റെ യാത്രാ വിലക്കിനിടയാക്കിയ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും കംപനി നടപടി എടുത്തിരുന്നു. 

News, Kerala, Ban, Train, Indigo, Youth Congress, After gap of one and a half years, EP Jayarajan is ready to fly.

ഇപിയെ മൂന്നാഴ്ചയും രണ്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനെയും കൂട്ടാളിയെയും രണ്ടാഴ്ചയും ഇന്‍ഡിഗോ വിലക്കി. എന്നാല്‍ വിലക്ക് കഴിഞ്ഞിട്ടും താന്‍ അപമാനിതനായെന്നു കരുതിയ ഇപി ജയരാജന്‍ പിന്നീട് ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ഇന്‍ഡിഗോയില്‍ ഇനി താന്‍ ജന്മത്തില്‍ കയറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉഗ്രശപഥം. പിന്നീട് വന്ദേഭാരത് ഉള്‍പ്പെടെയുളള ട്രെയിനിലായിരുന്നു പിന്നിടുള്ള ഇപിയുടെ കണ്ണൂര്‍- തിരുവനന്തപുരം യാത്രകള്‍.

ഇന്‍ഡിഗോ കംപനി മാത്രമായിരുന്നു കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത്. അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എല്‍ഡിഎഫ് കണ്‍വീനറുടെ വിമാനയാത്ര മുടങ്ങി. എന്നാല്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് തിരുവനന്തപുരത്തേക്കുളള ആഭ്യന്തര സര്‍വീസ്പുനരാരംഭിച്ചതോടെ അതിനി മാറുകയാണ്. കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടും വിമാന യാത്ര നടത്തുന്നത്.

Keywords: News, Kerala, Ban, Train, Indigo, Youth Congress, After gap of one and a half years, EP Jayarajan is ready to fly.

Post a Comment