Follow KVARTHA on Google news Follow Us!
ad

P Sathidevi | വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തില്‍ വ്യാപകമാകുന്നതായി അഡ്വ. പി സതീദേവി

'ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം' Adv P Sathidevi, Marriage, Women
കൊല്ലം: (KVARTHA) വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തില്‍ വ്യാപകമാകുന്നതായി വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കൊല്ലം കാപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടന്ന ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌ന പരിഹാരത്തിന് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് പി സതീദേവി പറഞ്ഞു. 

സമിതികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് സര്‍കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും വനിതാ കമീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സിറ്റിംഗില്‍ 75 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ ഒമ്പത് കേസുകള്‍ പരിഹരിച്ചു. രണ്ടെണ്ണം റിപോര്‍ടിനും രണ്ടെണ്ണം കൗണ്‍സിലിങ്ങിനുമയച്ചു. 62 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

News, Kerala, Adv P Sathidevi, Marriage, Women, Government, Adv P Sathidevi about today's marriage.

Keywords: News, Kerala, Adv P Sathidevi, Marriage, Women, Government, Adv P Sathidevi about today's marriage.

Post a Comment