Actress Vijayashanthi | നടി വിജയശാന്തി ബിജെപി വിട്ടു; വീണ്ടും കോണ്‍ഗ്രസിലേക്ക്?
Nov 16, 2023, 11:45 IST
ബെംഗ്‌ളൂറു: (KVARTHA) നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിക്ക് ഔദ്യോഗികമായി സമര്‍പിച്ചതായി പാര്‍ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ സാധ്യതയെന്നാണ് വിവരം.
തെലങ്കാന സംസ്ഥാനാധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. 2009-ല്‍ ടിആര്‍എസില്‍ നിന്ന് എംപിയായ വിജയശാന്തി 2014-ല്‍ കോണ്‍ഗ്രസിലെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് ബിജെപിയിലെത്തിയത്.
അതേസമയം അടുത്തിടെ മുന്‍ എം പി വിവേക് വെങ്കട്ട്‌സ്വാമി, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബിജെപി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബിജെപി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാര്‍ടി വിട്ടെങ്കിലും വിജയശാന്തി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Actress, Vijayashanthi, BJP, Congress, Political Party, News, National, National News, Politics, Politics News, Actress Vijayashanthi quits BJP, likely to join Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.