Follow KVARTHA on Google news Follow Us!
ad

Leopard Attack | കൂനുരിനടുത്ത് പുലിയുടെ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ 6 പേര്‍ക്ക് പരുക്ക്

'നായയെ പിന്തുടര്‍ന്നാണ് നാട്ടിലെത്തിയത്' Leopard, Attack, Coonoor, Injured, Animal Attack
കോയമ്പത്തൂര്‍: (KVARTHA) കൂനുരിനടുത്ത് പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. നീലഗിരി ജില്ലയിലെ ബ്രൂക്‌ലാന്‍ഡിലാണ് ആക്രമണമുണ്ടായത്. നായയെ പിന്തുടര്‍ന്ന് നാട്ടിലെത്തിയ പുലി തുടര്‍ന്ന് ഒരു വീടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നാണ് വിവരം. 

വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. വീടിനുള്ളില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി ആറുപേരെ ആക്രമിച്ചത്. സംഭവം റിപോര്‍ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

News, national, Leopard, Attack, Coonoor, Injured, House, Animal Attack, 6 Injured After Leopard Attack Near Coonoor.

Keywords: News, national, Leopard, Attack, Coonoor, Injured, House, Animal Attack, 6 Injured After Leopard Attack Near Coonoor.

Post a Comment