Shot | ദീപാവലി പൂജയ്ക്ക് പോയ 2 സ്ത്രീകള്‍ക്ക് നേരെ വെടിവയ്പ്; 'പരുക്ക് ഗുരുതരം'

 


ന്യൂഡെല്‍ഹി: (KVARTHA) വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖേര ഖുര്‍ദ് ഗ്രാമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. അതേസമയം സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് പറയുന്നത്: ദീപാവലി പൂജയ്ക്ക് പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഇവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.

Shot | ദീപാവലി പൂജയ്ക്ക് പോയ 2 സ്ത്രീകള്‍ക്ക് നേരെ വെടിവയ്പ്; 'പരുക്ക് ഗുരുതരം'

സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അതാണോ ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. 

Keywords: News, National, National News, Injured, Shot, New Delhi, Delhi, Diwali Puja, Crime, Police, Women, Attack, Treatment, Hospital, 2 Women Out For Diwali Puja Shot At In Delhi, Seriously Injured: Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia