Follow KVARTHA on Google news Follow Us!
ad

Arrested | 'കേസെടുക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങി': 2 എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് ആരോപണം Enforcement Directorate, ED, Arrested, Rajastha, Bribery Charge
ജയ്പൂര്‍: (KVARTHA) രാജസ്താനില്‍ കൈക്കൂലി ചോദിച്ചെന്ന കേസില്‍ രണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ജയപൂര്‍ സ്വദേശികളായ നവല്‍ കിഷോറും ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്. ചിട്ടി ഫന്‍ഡ് വിഷയത്തില്‍ കേസെടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

മണിപ്പൂരിലെ ഇംഫാലില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസറായ നവല്‍ കിഷോര്‍ മീണ 17 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (ACB) അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഹേമന്ത് പ്രിയദര്‍ശി പറഞ്ഞു. പരാതിക്കാരന്റെ ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കുന്നതിനും ഇംഫാലിലെ ചിട്ടി ഫന്‍ഡ് അഴിമതിയില്‍ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

Enforcement Directorate, ED, Arrested, Rajastha, Bribery Charge, Jaipur, Rajasthan, Arrest, Arrested, Crime, Bribe, 2 Enforcement Directorate Officials Arrested In Rajasthan On Bribery Charge.

പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്പൂരിലെ എസിബി ഡെപ്യൂടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘം, കൈക്കൂലി വാങ്ങുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരെയും പിടികൂടിയെന്ന് ഹേമന്ത് പ്രിയദര്‍ശി പറഞ്ഞു. രാജസ്താനില്‍ ഇ ഡി പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ്. 

Keywords: Enforcement Directorate, ED, Arrested, Rajastha, Bribery Charge, Jaipur, Rajasthan, Arrest, Arrested, Crime, Bribe, 2 Enforcement Directorate Officials Arrested In Rajasthan On Bribery Charge.

Post a Comment