സുല്‍ത്താന്‍ബത്തേരി: (KVARTHA) വയനാട്ടില്‍ കാണാതായ 48കാരന്റെ മൃതദേഹം പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവാണ് മരിച്ചത്. വ്യാഴാഴ്ച (19.10.2023) മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിടെയാണ് കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു സാബു. മരണ കാരണം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Wayanad, Found Dead, Dead Body, Death, Missing, Wayanad: Missing man's dead body found.