കോഴിക്കോട്: (KVARTHA) വടകരയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിടിച്ച് നാല് കാറുകള്‍ അപകടത്തില്‍പെട്ടു. ദേശീയ പാതയിലെ കൈനാട്ടിയില്‍ വച്ചാണ് സംഭവം. ഒരു കാറിനെ മറി കടക്കുന്നതിനിടെ എതിരെ വന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ മുന്നിലുണ്ടായിരുന്ന ഒരു കാറിലാണ് ആദ്യം ബസിടിച്ചത്.
ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. ബസിന് പിറകെയെത്തിയ മറ്റു മൂന്ന് കാറുകളും പരസ്പരം കൂട്ടിയിടിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.
Keywords: News, Kerala, Vadakara, Bus, Car, Damaged, Accident, National Highway, Traffic, Vadakara: Four cars damaged in bus accident.